ഊരാളി അപ്പൂപ്പൻകാവ്.

ഊരാളി അപ്പൂപ്പൻകാവ്.

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലേലിയിൽ അച്ചൻകോവിൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന കാവാണ് ഊരാളി അപ്പൂപ്പൻകാവ്. കല്ലേലി-അച്ചൻകോവിൽ വനപാതയോട് ചേർന്നുള്ള ഈ കാവ് പ്രകൃതിയുടെ ശാന്തമായ അനുപമസൗന്ദര്യത്തിൽ മൂടപ്പെട്ടിരിക്കുന്നു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും 19 കിലോമീറ്ററും, അടുത്ത പട്ടണമായ കോന്നിയിൽ നിന്നും 9 കിലോമീറ്ററും ദൂരമുണ്ട്. കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ് കാവ് സ്ഥിതി ചെയ്യുന്നത്. ഈ കാവിൽ മലദൈവങ്ങളുടെ അധിപനായി കരുതപ്പെടുന്ന ഊരാളി അപ്പൂപ്പനാണ് പ്രധാന പ്രതിഷ്ഠ. അപ്പൂപ്പനോടൊപ്പം അദ്ദേഹത്തിന്റെ അമ്മയായ 'ഊരാളി അമ്മൂമ്മയെയും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. ദ്രാവിഡ-നാഗ ഗോത്ര സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള അപ്പൂപ്പനെ 999 മലദൈവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു.

            

കാവിലെ ഉപദേവതകളിൽ വടക്കഞ്ചേരി വല്യച്ചൻ, ഗണപതി, പരാശക്തി, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, രക്തരക്ഷസ്സ്, കുട്ടിച്ചാത്തൻ, കൊച്ചുകുഞ്ഞ് അറുകല, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, ഹരിനാരായണ തമ്പുരാൻ എന്നീ പ്രതിഷ്ഠകളും ഉൾപ്പെടുന്നു. ആദ്യകാല ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും, വഴിപാടുകളും പിന്തുടരുന്ന ഈ കാവ്  സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ പിന്തുടർന്ന് പോരുന്ന താന്ത്രിക പൂജാ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗോത്രവർഗ്ഗ രീതികളിലാണ് പിന്തുടരുന്നത്.

 

പരമ്പരാഗതമായി കൈമാറി വന്ന കൗളാചാരപ്രകാരമുള്ള വന വിഭവങ്ങളും, താംബൂലവും, കരിക്ക്, ചുട്ടകിഴങ്ങ് എന്നിവ പൂജാ ദ്രവ്യങ്ങളായി സമർപ്പിച്ച് ഉച്ചത്തിൽ വിളിച്ച്ചൊല്ലി പ്രാർത്ഥനയാണ് ഇവിടെ സാധാരണ ദിവസങ്ങളിൽ നടക്കുന്നത്. മലയാള മാസമായ മേടത്തിൽ (ഏപ്രിൽ-മെയ്) നടക്കുന്ന പത്താമുദയ മഹോത്സവമാണ് കാവിലെ പ്രധാന ഉത്സവം, പത്ത് ദിവസം നീളുന്ന ഉത്സവം വിഷു ദിനത്തിൽ ആരംഭിച്ച് പത്താമുദയ നാളിൽ വിവിധ പൂജകളോടൊപ്പം ആദിത്യ പൊങ്കാല സമർപ്പണത്തോട് കൂടി സമാപിക്കും. ഇതുകൂടാതെ മണ്ഡല-മകരവിളക്ക് മഹോത്സവം നവംബർ മുതൽ ജനുവരി വരെയുള്ള സമയത്ത് ആചരിക്കുന്നു. മലയാള മാസമായ കർക്കടകത്തിൽ (ജൂലൈ-ഓഗസ്റ്റ്) കർക്കടക വാവ് ബലിയാണ് പ്രധാന ചടങ്ങുകൾക്കിടയിൽ ശ്രദ്ധേയമായ മറ്റൊരു ചടങ്ങ്. കൂടാതെ ആനയൂട്ട്, വാനരയൂട്ട്, മീനൂട്ട് എന്നി ആചാരങ്ങൾ ഈ കാവിന്റെ പാരമ്പര്യ വ്യതിരിക്തമായ പൈതൃകത്തെ അടയാളപ്പെടുത്തുന്നു. ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പരമ്പരാഗത കലകളായ കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ കാവിന്റെ പ്രത്യേകതയാണ്. പടയണി, മുടിയാട്ടം തുടങ്ങിയ ആചാരപരമായ കലകളും വിശേഷാവസരങ്ങളിൽ കാവിൽ അവതരിപ്പിക്കാറുണ്ട്.

 

പ്രകൃതിയുടെ മനോഹാരിതയിൽ മുങ്ങിക്കിടക്കുന്ന ഊരാളി അപ്പൂപ്പൻകാവ്, ദൈവിക ആത്മാവിന്റെ അനുഗ്രഹം ലഭിക്കാനുള്ള ശാന്തമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അച്ചൻകോവിൽ നദിയുടെ തണുപ്പും, കളകള നാദവും, സ്വച്ഛമായ വായുവും ചേർന്ന ഈ കാവ് ആരാധകരെയും പ്രകൃതിസ്‌നേഹികളെയും ഒരുപോലെ ആകർഷിക്കുന്നു. കൂടാതെ ഈ കാവ് കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളുടെയും ഗോത്ര ആചാരങ്ങളുടെയും പൈതൃകത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു.








കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ കോന്നിക്ക് സമീപം കല്ലേലിയിൽ അച്ചൻകോവിൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പുരാതന കാവാണ് ഊരാളി അപ്പൂപ്പൻകാവ്. കല്ലേലി-അച്ചൻകോവിൽ വനപാതയോട് ചേർന്നുള്ള ഈ കാവ് പ്രകൃതിയുടെ ശാന്തമായ അനുപമസൗന്ദര്യത്തിൽ മൂടപ്പെട്ടിരിക്കുന്നു. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തുനിന്നും 19 കിലോമീറ്ററും, അടുത്ത പട്ടണമായ കോന്നിയിൽ നിന്നും 9 കിലോമീറ്ററും ദൂരമുണ്ട്. കോന്നി താലൂക്കിലെ അരുവാപ്പുലം ഗ്രാമപഞ്ചായത്തിലാണ് കാവ് സ്ഥിതി ചെയ്യുന്നത്. ഈ കാവിൽ മലദൈവങ്ങളുടെ അധിപനായി കരുതപ്പെടുന്ന ഊരാളി അപ്പൂപ്പനാണ് പ്രധാന പ്രതിഷ്ഠ. അപ്പൂപ്പനോടൊപ്പം അദ്ദേഹത്തിന്റെ അമ്മയായ 'ഊരാളി അമ്മൂമ്മയെയും ഇവിടെ പ്രതിഷ്ഠിച്ച് ആരാധിക്കുന്നു. ദ്രാവിഡ-നാഗ ഗോത്ര സംസ്‌കാരത്തിന്റെ പാരമ്പര്യമുള്ള അപ്പൂപ്പനെ 999 മലദൈവങ്ങളുടെ അധിപനായി കണക്കാക്കപ്പെടുന്നു. കാവിലെ ഉപദേവതകളിൽ വടക്കഞ്ചേരി വല്യച്ചൻ, ഗണപതി, പരാശക്തി, യക്ഷിയമ്മ, നാഗരാജാവ്, നാഗയക്ഷി, രക്തരക്ഷസ്സ്, കുട്ടിച്ചാത്തൻ, കൊച്ചുകുഞ്ഞ് അറുകല, ഭാരത പൂങ്കുറവൻ, ഭാരത പൂങ്കുറത്തി, ഹരിനാരായണ തമ്പുരാൻ എന്നീ പ്രതിഷ്ഠകളും ഉൾപ്പെടുന്നു. ആദ്യകാല ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പാരമ്പര്യങ്ങളും ആചാരങ്ങളും, വഴിപാടുകളും പിന്തുടരുന്ന ഈ കാവ് സാധാരണ ഹൈന്ദവ ക്ഷേത്രങ്ങളിൽ പിന്തുടർന്ന് പോരുന്ന താന്ത്രിക പൂജാ രീതികളിൽ നിന്നും തികച്ചും വ്യത്യസ്തമായ ഗോത്രവർഗ്ഗ രീതികളിലാണ് പിന്തുടരുന്നത്. പരമ്പരാഗതമായി കൈമാറി വന്ന കൗളാചാരപ്രകാരമുള്ള വന വിഭവങ്ങളും, താംബൂലവും, കരിക്ക്, ചുട്ടകിഴങ്ങ് എന്നിവ പൂജാ ദ്രവ്യങ്ങളായി സമർപ്പിച്ച് ഉച്ചത്തിൽ വിളിച്ച്ചൊല്ലി പ്രാർത്ഥനയാണ് ഇവിടെ സാധാരണ ദിവസങ്ങളിൽ നടക്കുന്നത്. മലയാള മാസമായ മേടത്തിൽ (ഏപ്രിൽ-മെയ്) നടക്കുന്ന പത്താമുദയ മഹോത്സവമാണ് കാവിലെ പ്രധാന ഉത്സവം, പത്ത് ദിവസം നീളുന്ന ഉത്സവം വിഷു ദിനത്തിൽ ആരംഭിച്ച് പത്താമുദയ നാളിൽ വിവിധ പൂജകളോടൊപ്പം ആദിത്യ പൊങ്കാല സമർപ്പണത്തോട് കൂടി സമാപിക്കും. ഇതുകൂടാതെ മണ്ഡല-മകരവിളക്ക് മഹോത്സവം നവംബർ മുതൽ ജനുവരി വരെയുള്ള സമയത്ത് ആചരിക്കുന്നു. മലയാള മാസമായ കർക്കടകത്തിൽ (ജൂലൈ-ഓഗസ്റ്റ്) കർക്കടക വാവ് ബലിയാണ് പ്രധാന ചടങ്ങുകൾക്കിടയിൽ ശ്രദ്ധേയമായ മറ്റൊരു ചടങ്ങ്. കൂടാതെ ആനയൂട്ട്, വാനരയൂട്ട്, മീനൂട്ട് എന്നി ആചാരങ്ങൾ ഈ കാവിന്റെ പാരമ്പര്യ വ്യതിരിക്തമായ പൈതൃകത്തെ അടയാളപ്പെടുത്തുന്നു. ദ്രാവിഡ-നാഗ ഗോത്രങ്ങളുടെ പരമ്പരാഗത കലകളായ കുംഭപ്പാട്ട്, ഭാരതക്കളി, തലയാട്ടം കളി, വെള്ളംകുടി നിവേദ്യം, ആഴിപൂജ, കല്ലേലി വിളക്ക് എന്നിവ കാവിന്റെ പ്രത്യേകതയാണ്. പടയണി, മുടിയാട്ടം തുടങ്ങിയ ആചാരപരമായ കലകളും വിശേഷാവസരങ്ങളിൽ കാവിൽ അവതരിപ്പിക്കാറുണ്ട്. പ്രകൃതിയുടെ മനോഹാരിതയിൽ മുങ്ങിക്കിടക്കുന്ന ഊരാളി അപ്പൂപ്പൻകാവ്, ദൈവിക ആത്മാവിന്റെ അനുഗ്രഹം ലഭിക്കാനുള്ള ശാന്തമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. അച്ചൻകോവിൽ നദിയുടെ തണുപ്പും, കളകള നാദവും, സ്വച്ഛമായ വായുവും ചേർന്ന ഈ കാവ് ആരാധകരെയും പ്രകൃതിസ്‌നേഹികളെയും ഒരുപോലെ ആകർഷിക്കുന്നു. കൂടാതെ ഈ കാവ് കേരളത്തിന്റെ സമ്പന്നമായ പാരമ്പര്യങ്ങളുടെയും ഗോത്ര ആചാരങ്ങളുടെയും പൈതൃകത്തിന്റെയും പ്രതീകമായി നിലകൊള്ളുന്നു. അഖിൽചന്ദ്രിക, തിരുവനന്തപുരം, നെടുമങ്ങാട്, +919446614358. നന്ദി.


Comments